anganvadi
തൊടുപുഴ നഗരത്തിലെ സിവിൽ സ്റ്റേഷൻ അങ്കണവാടി

തൊടുപുഴ: മുക്കാൽ നൂറ്റാണ്ടു പഴക്കമുള്ള സിവിൽ സ്റ്റേഷൻ അങ്കണവാടിക്ക് പുതിയ മന്ദിരം വരുന്നു. അമ്പലം വാർഡ് കൗൺസിലർ ജയലക്ഷ്മി ഗോപന്റെ ശ്രമഫലമായി രാജ്യസഭാംഗം പി.ടി. ഉഷ എം.പിയുടെ ഫണ്ടിൽ നിന്ന് ഇതിനായി 20 ലക്ഷം രൂപ അനുവദിച്ചു. ആറ് മാസം മുമ്പാണ് കൗൺസിലർ ഇതിനായി അപേക്ഷ നൽകിയത്. സിവിൽ സ്റ്റേഷനോട് ചേർന്നുള്ള അഞ്ച് സെന്റിൽ സ്ഥിതി ചെയ്യുന്ന അങ്കണവാടി കാലപ്പഴക്കത്താൽ ശോച്യാവസ്ഥയിലായിരുന്നു. പുതിയ ഇരുനില ഹൈടെക് മന്ദിരത്തിൽ അങ്കണവാടിക്ക് പുറമെ മിനി കോൺഫറൻസ് ഹാൾ അടക്കമുള്ളവ ഉണ്ടാകുമെന്ന് കൗൺസിലർ അറിയിച്ചു. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും.