ldf
പഞ്ചായത്ത് വികസന സെമിനാറിന്റെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഫൈസൽ നിർവഹിക്കുന്നു

ഇടവെട്ടി: എൽ.ഡി.എഫ് ഇടവെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ തയ്യാറാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, കുടുംബശ്രി സി.ഡി.എസ് അംഗങ്ങൾ, എ.ഡി.എസ് പ്രസിഡന്റ്, സെക്രട്ടറിമാർ, തൊഴിലുറപ്പ് പദ്ധതി മേറ്റുമാർ, ആശാ വർക്കർമാർ, അംഗൻവാടി പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ സാമുദായിക സംഘടന പ്രതിനിധികൾ, പാർട്ടി പ്രവർത്തകർ എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെട്ട 128 പ്രതിനിധികൾ പങ്കെടുത്ത സെമിനാർ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി വി.ഇ. അൻഷാദ് അദ്ധ്യക്ഷത വഹിച്ചു. ലോട്ടറി ക്ഷേമനിധി ബേർഡ് ചെയർമാൻ ടി.ബി. സുബൈർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. അജിനാസ്, ജയകൃഷ്ണൻ പുതിയേടത്ത്, പ്രകാശ് തങ്കപ്പൻ, സി.ഡി.എസ് ചെയർപേഴ്സൺ ബീന വിനോദ്, എം.ടി. സാബു എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്ത് അംഗീകരിച്ച പ്രകടനപത്രിക പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവൻഷനിൽ പ്രകാശനം ചെയ്യുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.എം. മുജീബ് അറിയിച്ചു.