മൂന്നാർ: യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ഇടുക്കി യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള മീശപ്പുലിമല ട്രക്കിംഗ് ആരംഭിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജെ. ഷൈൻ യാത്ര ഉദ്ഘാടനം ചെയ്തു. കേരള വന വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ രാജു ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആർ. മോഹൻ സംസാരിച്ചു.