cmp
സി.എം.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ എം.വി. രാഘവന്റെ പതിനൊന്നാം ചരമവാർഷികം കേരള കോൺഗ്രസ് ചീഫ് കോർഡിനേറ്റർ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: സി.എം.പി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും സഹകരണ മന്ത്രിയുമായിരുന്ന എം.വി. രാഘവന്റെ പതിനൊന്നാം ചരമവാർഷികം സി.എം.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസ് ക്ലബ് ഹാളിൽ നടന്നു. പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനത്തിൽ സി.എം.പി സംസ്ഥാന സെക്രട്ടറി കെ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ചീഫ് കോർഡനേറ്റർ അപു ജോൺ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. സി.എം.പി ജില്ലാ സെക്രട്ടറി കെ.എ. കുര്യൻ സ്വാഗതം ആശംസിച്ചു. എസ്.യു.സി.ഐ ജില്ലാ കമ്മിറ്റിയംഗം എം.എൻ. അനിൽ, വി.ആർ. അനിൽകുമാർ, ബക്കർ ജോസഫ്, കൃഷ്ണൻ കണിയാപുരം, അനീഷ് ചേനക്കര എന്നിവർ സംസാരിച്ചു.