ചെറുതോണി: സംസ്ഥാന സ്‌കൂൾ കായിക മേളയിൽ 100 മീറ്റർ ഓട്ടത്തിൽ 38 വർഷത്തെ റെക്കോർഡ് തിരുത്തി ചരിത്ര വിജയം നേടിയ ദേവപ്രിയ ഷൈബുവിന് എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പരിമിതമായ ജീവത സാഹചര്യങ്ങളിൽ നിന്ന് കഠിന പരിശ്രമത്തിലൂടെ നാടിന് അഭിമാനമായി മാറിയ ദേവപ്രിയയെ യൂണിയൻ ഓഡിറ്റോറിയത്തിൽ ചേർന്ന ശാഖാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂണിയൻ കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവരുടെ യോഗത്തിൽ അനുമോദിച്ചു. യൂണിയൻ പ്രസിഡന്റ് പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, വൈസ് പ്രസിഡന്റ് കെ.ബി. സെൽവം, മനേഷ് കുടിക്കയത്ത്, ജോബി കണിയാംകുടി, ഷാജി പുലിയാമറ്റം, മഹേന്ദ്രൻ ശാന്തികൾ, ജോമോൻ കണിയാംകുടിയിൽ, ബിബിൻ കുന്നിനിയിൽ, ഷീല രാജീവ്, പി.കെ. മോഹൻദാസ്, മോഹൻ പ്ലാക്കൽ, അനൂപ് പ്ലാക്കൽ, മിനി സജി, പ്രിത ബിജു എന്നിവർ പ്രസംഗിച്ചു. ദേവപ്രിയയുടെ മാതാപിതാക്കളും യോഗത്തിൽ പങ്കെടുത്തു.