കട്ടപ്പന: ഇൻഫാം വണ്ടൻമേട് ഗ്രാമസമിതിയുടെ കാർഷിക സെമിനാർ ഡയറക്ടർ ഫാ. തോമസ് പാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ടി. ജോസഫ് മുട്ടംതോട്ടിൽ അദ്ധ്യക്ഷനായി. സ്‌പൈസസ് ബോർഡ് അവാർഡ് ജേതാവ് രഞ്ചുഭവൻ ചിന്നത്തമ്പിയെ അനുമോദിച്ചു. സെക്രട്ടറി ജോബ് ചെറുക്കാവുങ്കൽ, കുട്ടപ്പൻ ഇരട്ടമുണ്ടയ്ക്കൽ എന്നിവർ സംസാരിച്ചു. വണ്ടന്മേട് കൃഷി ഓഫീസർ അലൻ ജോളി സെബാസ്റ്റ്യൻ, മാസ് എന്റർപ്രൈസസ് ജനറൽ മാനേജർ രാജൻ സാത്തി, സിബി സെബാസ്റ്റ്യൻ, ആര്യ ഭാസ്‌കർ, ഡോ. ലോഗേഷ് വനരാജ് എന്നിവർ ക്ലാസെടുത്തു.