camp
വലിയപാറ കലാരഞ്ജിനി വായനശാലയും മുണ്ടക്കയം ന്യൂ വിഷൻ കണ്ണാശുപത്രിയും ചേർന്ന് നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്

കട്ടപ്പന :വലിയപാറ കലാരഞ്ജിനി വായനശാലയും മുണ്ടക്കയം ന്യൂ വിഷൻ കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. നഗരസഭ കൗൺസിലർ സിജു ചക്കുംമൂട്ടിൽ ഉദ്ഘാടനംചെയ്തു. വിദഗ്ദ്ധ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ സംഘം രോഗികളെ പരിശോധിച്ചു. ആവശ്യമുള്ളവർക്ക് ചൊവ്വാഴ്ച ന്യൂ വിഷൻ കണ്ണാശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് സൗകര്യം ഏർപ്പെടുത്തി. ഇവർക്കായി വാഹന സൗകര്യവും ക്രമീകരിച്ചു. കുറഞ്ഞ നിരക്കിൽ കണ്ണടകളും വിതരണം ചെയ്തു. വായനശാല ഭാരവാഹികളായ കെ.വി. കുര്യാക്കോസ്, കെ.ഡി. രാധാകൃഷ്ണൻ നായർ, റോയി തോമസ്, ജിൻസി റോയി, ഷൈലമ്മ സോമൻ, റോയി പാറയ്ക്കൽ, ലബ്ബക്കട ജെ.പി.എം കോളേജ് എം.എസ്.ഡബ്ല്യു വിദ്യാർഥികളായ മെൽബിൻ അനിൽ, ഷോൺസ് മാത്യു, ആൻ മരിയ ജോസഫ്, ഹെലൻ സജയ്, ജസ്ലിൻ ബാബു, മരിയ എൽസ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.