shankar
എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് മലനാട് യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ ആർ. ശങ്കർ അനുസ്മരണ സമ്മേളനം മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ ഉദ്ഘാടനം ചെയ്യുന്നു

കട്ടപ്പന: കേരളത്തിന്റെ വികസന പാതയ്ക്ക് ശക്തമായ അടിത്തറ പാകിയ മുൻ മുഖ്യമന്ത്രിയും ശ്രീനാരായണ ദർശനത്തിൽ അടിയുറച്ച് നിന്ന എസ്.എൻ.ഡി.പി യോഗത്തിന്റെ കരുത്തനായ നേതാവുമായിരുന്ന മഹാനായ ആർ. ശങ്കർ എന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നുവെന്ന് യോഗം മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ പറഞ്ഞു. യൂത്ത്മൂവ്മെന്റ് മലനാട് യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ ആർ. ശങ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എൻ ട്രസ്റ്ററ്റിന്റെ സ്ഥാപക നേതാവും യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന അദ്ദേഹം പാവങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കും പിന്നാക്ക വിഭാഗങ്ങളുടെ പടത്തലവനായും പ്രവർത്തിച്ചു. ആർ. ശങ്കറിന്റെ സ്മരണ ദീപ്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് സുബീഷ് വിജയൻ അദ്ധ്യക്ഷനായിരുന്നു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി അരുൺ നെടുമ്പള്ളി സ്വാഗതം ആശംസിച്ചു. മഹാനായ ആർ. ശങ്കറുടെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയ്ക്ക് ശേഷം അനുസ്മരണ പ്രഭാഷണം നടന്നു. യൂത്ത്മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റുമാരായ അരുൺ കുമാർ, കൊച്ചുതോവാള സന്തു വാഴവര, ജോയിന്റ് സെക്രട്ടറിമാരായ വിജീഷ് മാട്ടുതാവളം, കേന്ദ്ര സമിതി അംഗങ്ങളായ വിഷ്ണു കോവിൽമല, അഭിനന്ദു അമരാവതി, കൗൺസിൽ അംഗങ്ങളായ അഖിൽ വെള്ളയാംകുടി അരുൺരാജ് കട്ടപ്പന നോർത്ത്, സന്ദീപ് ആലടി, സൈബർ കൺവീനർ ആഷിൻ, സൈബർ സേന ചെയർമാൻ ഷിജോ കമ്പംമെട്ട് എന്നിവർ നേതൃത്വം നൽകി.