കട്ടപ്പന: കട്ടപ്പന ലയൺസ് ക്ലബ്ബിന്റെ സേവന പ്രവർത്തനങ്ങളുടെയും ക്യാമ്പസ് ലിയോ ക്ലബ്ബുകളുടെയും ഉദ്ഘാടനവും ആദരിക്കൽ ചടങ്ങും 11ന് നടക്കും. രാവിലെ 10.30ന് കട്ടപ്പന ഡോൺ ബോസ്‌കോ സ്‌കൂളിൽ ജില്ലയിലെ ആദ്യ ക്യാമ്പസ് ലിയോ ക്ലബ്ബിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവർണർ കെ.ബി. ഷൈൻകുമാർ നിർവഹിക്കും. 100 വിദ്യാർത്ഥികൾ ക്ലബ്ബിൽ അംഗങ്ങളാകും. തുടർന്ന് ലഹരിവിരുദ്ധ, മാനസികാരോഗ്യ ബോധവത്കരണവും മാജിക് ഷോയും നടക്കും. ഉച്ചയ്ക്ക് 1.15ന് കട്ടപ്പന ഓസാനം സ്‌കൂളിൽ 87 കുട്ടികളുടെ ക്ലബ്ബും ഡിസ്ട്രിക്ട് ഗവർണർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് ലയൺസ് കട്ടപ്പന ക്ലബ് ഹാളിൽ ട്രൈബൽ വെൽഫെയറിന്റെ ഭാഗമായി കോവിൽമല രാജാവ് രാമൻ രാജമന്നാനെ ആദരിക്കും. കായിക പരിശീലനത്തിനുള്ള ഉപകരണങ്ങൾ വിതരണംചെയ്യും. സംസ്ഥാന സ്‌കൂൾ കായികമേളയിലെ സ്വർണ മെഡൽ ജേതാവ് ദേവപ്രിയ ഷൈബു, പരിശീലകൻ ടിബിൻ ജോസഫ് എന്നിവരെ അനുമോദിക്കും.