olympics
സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ ജില്ലയിൽ നിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികൾക്ക് ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ ഉപഹാരം മന്ത്രി റോഷി അഗസ്റ്റിൻ കൈമാറുന്നു

തൊടുപുഴ: സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ ജില്ലയിൽ നിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികളെ ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചെറുതോണി പൊലീസ് സൊസൈറ്റി ഹാളിൽ ചേർന്ന അനുമോദനയോഗം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജേക്കബ് ജോസഫ് സ്വാഗതവും സംസ്ഥാന സ്‌പോർട്സ് കൗൺസിൽ അംഗം കെ.എൽ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബേബി വർഗീസ്, എം.ടി. ഉഷാകുമാരി, സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി പി.എ. ഷാജിമോൻ എന്നിവർ സംസാരിച്ചു. സംസ്ഥാന വിജയികളായ 51 കുട്ടികൾക്ക് ക്യാഷ് അവാർഡും മെഡലുകളും വിതരണം ചെയ്തു. ജില്ലാ റവന്യൂ കായികമേളയിൽ വിജയികളായ കാൽവരിമൗണ്ട് സ്‌കൂളിനെയും റണ്ണറപ്പായ എൻ.ആർ സിറ്റി എസ്.എൻ വി.എച്ച്.എസ്.എസ് സ്‌കൂളിനെയും യോഗത്തിൽ മൊമെന്റോ നൽകി ആദരിച്ചു.