മുട്ടം: കേരളാ അഡ്വക്കേറ്റ് ക്ലാർക്സ് അസോസിയേഷൻ തൊടുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എം.ജി യൂണിവേഴ്സിറ്റി ബികോം. എൽ.എൽ.ബി മൂന്നാം റാങ്ക് ജേതാവും കെ.എ.സി.എ യൂണിറ്റ് സെക്രട്ടറി ശ്രീജാമോളുടെ മകളുമായ നന്ദന നായരെ അനുമോദിച്ചു. ന്യായാധിപരും അഭിഭാഷകരും കോടതി ജീവനക്കാരും അഭിഭാഷക ക്ലർക്കുമാരും പങ്കെടുത്ത ചടങ്ങ് പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് പി.എസ്. ശശികുമാർ ഉദ്ഘാടനം ചെയ്തു. കെ.എ.സി.എ യൂണിറ്റ് പ്രസിഡന്റ് കെ.ജി. സജിമോൻ അദ്ധ്യക്ഷത വഹിച്ചു. അഡീ. ജില്ലാ ജഡ്ജ് ആഷ് കെ. ബാൽ കേക്ക് മുറിച്ച് മധുരം പങ്കുവച്ചു. മുതിർന്ന അഭിഭാഷകൻ അഡ്വ. സി.കെ. വിദ്യാസാഗർ മുഖ്യ പ്രഭാഷണം നടത്തി. ന്യായാധിപരായ ഡോ. പി.കെ. ജയകൃഷ്ണൻ, ലൈജു മോൾ ഷെരീഫ്, ജോഷി ജോൺ, സിന്ധു തങ്കം .എം., എൻ.എൻ. സിജി, ദേവൻ. കെ. മേനോൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ബാർ അസോസിയേഷന്റെയും ക്ലർക്ക് അസോസിയേഷന്റെയും ഉപഹാരങ്ങളും ക്യാഷ് അവാർഡും സമ്മാനിച്ചു. കേരളാ ബാർ കൗൺസിൽ മെമ്പർ അഡ്വ. ജോസഫ് ജോൺ, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ഷാജി ജോസഫ്, ജില്ലാ ഗവ. പ്ലീഡർ അഡ്വ. സനീഷ് സദാശിവൻ, മുതിർന്ന അഭിഭാഷകൻ അഡ്വ. എൻ. ചന്ദ്രൻ, സി.ജെ.എം ശിരസ്തദാർ ശോശാമ്മ ചാക്കോ, കെ.എ.സി.എ സംസ്ഥാന വൈസ്. പ്രസിഡന്റ് സ്വീറ്റ്സൺ ജോസഫ്, കെ.സി.ജെ.എസ്.ഒ അബ്ദുൾ റഹിമാൻ, എൻ.എസ്.എസ് കരയോഗത്തിൽ നിന്ന് വി. സാംബശിവൻ എന്നിവർ സംസാരിച്ചു. നന്ദന നായർ മറുപടി പ്രസംഗം നടത്തി. കെ.എം. സാബു സ്വാഗതവും സുനിത ബിനു നന്ദിയും പറഞ്ഞു.