
കാഞ്ഞങ്ങാട് : പെൻഷൻപരിഷ്‌കരണ നടപടികൾ നടപ്പിലാക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നിയോജകമണ്ഡലം കെ.എസ്.എസ്.പി.എയുടെ നേതൃത്ത്വത്തിൽ ഹൊസ്ദുർഗ് സബ്ട്രഷറിക്ക് മുൻപിൽ പ്രതഷേധജ്വാല സംഘടിപ്പിച്ചു. സംസ്ഥാനസെക്രട്ടറിയറ്റ് അംഗം സി.രത്നാകരൻ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു .നിയോജക മണ്ഡലം പ്രസിഡന്റ് സി പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി പി.കെ.മാധവൻ നമ്പ്യാർ സ്വാഗതവും കെ.രമേശൻ നന്ദിയും പറഞ്ഞു. കെ.വി.രാജേന്ദ്രൻ,കെ.രാജഗോപാലൻ, പി.കെ.ചന്ദ്രശേഖരൻ, എം.കുഞ്ഞാമിന, പി.പി.ബാലകൃഷ്ണൻ, പി. ഗംഗാധരൻ, വിജയകുമാർ കണ്ണങ്കോട്ട്, കെ.ബലരാമൻ, കെ.മാധവ പിഷാരടി, എന്നിവർ സംസാരിച്ചു. നേതാക്കളായ കെ.പി.മുരളീധരൻ,കെ.വി.കുഞ്ഞികൃഷ്ണൻ,കെ.പീതാംബരൻ,പത്മജൻ കെ.വി,ടി.ഗണപതി എമ്പ്രാന്തിരി,മുരളീധരൻ.ഇ.വി.ഉഷ ഇ,കെ.വേണുഗോപാലൻ,കെ.കുഞ്ഞികൃഷ്ണൻ പെരിയ,സതീശൻ പറക്കാട്ടിൽ, കെ.പി.ശശിധരൻ, സി പി.കുഞ്ഞിനാരായണൻ നായർ, ജയശ്രീ , അന്നമ്മ സാമുവൽ, രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി