fseto

കാഞ്ഞങ്ങാട് : കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച് എഫ്.എസ്‌.ഐ.ടി.ഒയുടെ നേതൃത്വത്തിലുള്ള മേഖല കാൽനട പ്രചരണ ജാഥ സമാപിച്ചു. ചാമുണ്ഡി കുന്നിൽ നിന്നും പര്യടനം ആരംഭിച്ച ജാഥ പുതിയ കോട്ട മാന്തോപ്പ് മൈതാനിയിലാണ് സമാപിച്ചത്. സമാപന സമ്മേളനം കെ.വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി.സുജാത അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ വി.ശോഭ, വൈസ് ക്യാപ്റ്റൻ കെ.വി.രാജേഷ്, മാനേജർ മധു കരിമ്പിൽ, കെ.വിനോദ് കുമാർ, താലൂക് കൺവീനർ പി.ശ്രീകല, എൻ.ജി.ഒ യൂണിയൻ ഏരിയ സെക്രട്ടറി ടി.വി.ഹേമലത, കെ.ജി.എൻ.എ ജില്ലാ പ്രസിഡന്റ് വി.വി.അനീഷ് എന്നിവർ സംസാരിച്ചു.