suply-

കാഞ്ഞങ്ങാട്:എ.കെ.ആർ.ആർ.ഡി.എ, കെ.എസ്.ആർ.ഡി.എ എന്നീ സ്വതന്ത്ര റേഷൻ സംഘടനകളുടെ നേതൃത്ത്വത്തത്തി റേഷൻ വ്യാപാരികൾ ഹോസ്ദുർഗ്ഗ് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ മാർച്ച് ധർണയും നടത്തി. റേഷൻ വ്യാപാരികളുടെ തടഞ്ഞുവെച്ച വേതന വർദ്ധനവ് നടപ്പിലാക്കുക, റേഷനിംഗ് നിയമത്തിലെ കരിനിയമങ്ങൾ ഉടൻ സജീവമാക്കുക; , മണ്ണെണ്ണ വിതരണത്തിൽ വാതിൽ പടി ഉടൻ നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. ധർണ്ണ എ.കെ.ആർ.ആർ.ഡി.എ സംസ്ഥാന സെക്രട്ടറി എ.നടരാജൻ ഉദ്ഘാടനം ചെയ്തു. അബ്ദുൾ റസാഖ് കാലിക്കടവ് അദ്ധ്യക്ഷത വഹിച്ചു. ,കെ.ശശിധരൻ, കെ.എസ്.ഐ രവി, കെ.ബാലകൃഷ്ണൻ, സുരേഷൻ മേലാങ്കോട്ട്, കെ.രാജേന്ദ്രൻ, എ.കുഞ്ഞികൃഷ്ണൻ, മുത്തലിബ് പടന്ന , മണികണ്ഠൻ കൊവ്വൽപള്ളി, സുധീഷ് പാലക്കി, കെ.വിജയൻ, ശബരീശൻ വാഴുന്നോറടി, ഇ.രാജേന്ദ്രൻ,കെ.അശോകൻ, അനിൽ പുതിയകണ്ടം, കെ.രതി സുരേഷ്, രജിത പ്രമോദ് എന്നിവർ സംസാരിച്ചു.