swami-sachidhanda

നീലേശ്വരം (കാസർകോട്):ശീനാരായണ ഗുരുവിന്റെ സന്ദേശം ലോക രാജ്യങ്ങളിലാകെ പ്രചാരം നേടുകയാണെന്ന് ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി മഠത്തിന് കീഴിൽ കാസർകോട് ബങ്കളം കൂട്ടപ്പുന്ന ശ്രീ നാരായണ ഗുരുമഠം ഒന്നാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ സന്ദേശം ഒരു സമുദായത്തിനോ, മത വിഭാഗത്തിനോ മാത്രം വേണ്ടിയുള്ളതല്ല. ലോകമൊട്ടാകെ അറിയേണ്ടതാണ്.കഴിഞ്ഞ 23ന് ആസ്‌ട്രേലിയൻ പാർലമെന്റിൽ നടന്ന മഹാസമ്മേളനത്തിൽ 16 മതങ്ങളുടെ പ്രതിനിധികളും എൺപതോളം മതപണ്ഡിതന്മാരും പങ്കെടുത്തിരുന്നു.മലയാളം അറിയാത്തവരായിട്ടും അവർ ഗുരുവിനെ കുറിച്ച് സംസാരിച്ചു. ഇതോടെ ഗുരുവിന്റെ വിശ്വ പ്രശസ്തി അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്.ശ്രീബുദ്ധൻ, യേശു ക്രിസ്തു, മുഹമ്മദ് നബി, ശങ്കരാചാര്യർ എന്നിവരെപ്പോലെ ശ്രീ നാരായണ ഗുരു ലോക ഗുരുവാണ്. മത സങ്കല്പത്തിനപ്പുറത്ത് മനുഷ്യത്വത്തിലധിഷ്ഠിതമായി ലോകത്തെ മുഴുവൻ ഒന്നായി കണ്ട വിശ്വമാനവീയ തത്വ ദർശനമാണ് ഗുരുവിന്റേതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അദ്ധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ അനുഗ്രഹ പ്രഭാഷണവും,ഡോ.എം.എ.സിദ്ദിഖ് മുഖ്യ പ്രഭാഷണവും നടത്തി ഗുരുദേവന്റെ പ്രതിമ സ്‌പോൺസർ ചെയ്ത ലീലാമ്മ ടീച്ചർ, പ്രതിഷ്ഠാപീഠം സംഭാവന ചെയ്ത ഐശ്വര്യ കുമാരൻ, രാജസ്ഥാനിൽ നിന്നും വിഗ്രഹം കൊണ്ടുവന്ന മിഥുൻ എന്നിവരെ സ്വാമി സച്ചിദാനന്ദ

ആദരിച്ചു.

ജി.ഡി.പി.എസ് ശിവഗിരി മഠം അഡ്വൈസറി ബോർഡ് ചെയർമാൻ വി.കെ.മുഹമ്മദ് ഭിലായി, കെ.സി.സി.പി എൽ മാനേജിംഗ് ഡയറക്ടർ ആനക്കെ ബാലകൃഷ്ണൻ, യോഗം ഡയറക്ടർ സി.നാരായണൻ, എയൂണിയൻ സെക്രട്ടറി പി.വി.വേണുഗോപാലൻ.വെള്ളരിക്കുണ്ട് യൂണിയൻ പ്രസിഡന്റ് ടി.ആർ.സോമൻ, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശൻ, യോഗം പയ്യന്നൂർ യൂണിയൻ കൺവീനർ എം.ജി.ഷാജു, പ്രഭാകരൻ മാസ്റ്റർ, മൊയ്തീൻ കുഞ്ഞ്, ജി.ഡി.പി.എസ് ജില്ല സെക്രട്ടറി വിനോദ് ആറ്റിപ്പിൽ, സി.കുമാരൻ, കെ.വി.മോഹനൻ, മിനി,പ്രകാശ്, ഷേർളി മോഹൻ എന്നിവർ സംസാരിച്ചു. സ്വാമി സുരേശ്വരാനന്ദ സ്വാമി സ്വാഗതം പറഞ്ഞു.രാവിലെ സ്വാമി സച്ചിദാനന്ദ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ നടത്തി