kannur-uni

കണ്ണൂർ : കണ്ണൂർ സർവകലാശാല ഭരണഭാഷാവാരാചരണത്തിന്റെ ഉദ്ഘാടനം താവക്കര കാമ്പസ്സിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ വയലാർ അവാർഡ് ജേതാവ് ഇ. സന്തോഷ്‌കുമാർ നിർവഹിച്ചു. സിൻഡിക്കേറ്റ് അംഗം എൻ.സുകന്യ അദ്ധ്യക്ഷത വഹിച്ചു. സർവകലാശാലാ രജിസ്ട്രാർ ഡോ.ജോബി. കെ.ജോസ്, കൺട്രോളർ ഓഫ് എക്സാം ഡോ.കെ.ജിതേഷ്, സിൻഡിക്കേറ്റ് അംഗം ഡോ.കെ.പി.അനീഷ് കുമാർ , യൂണിയൻ ചെയർ പേഴ്സൺ നന്ദജ് ബാബു, സർവകലാശാല ഡി.എസ്.എസ്. ഡോ.കെ.വി.സുജിത് , ഭരണഭാഷാസമിതി കൺവീനവർ ഡോ.പ്രിയാവർഗീസ് ,ജോയിന്റ് രജിസ്ട്രാർ കെ.നാരായണദാസ് തുടങ്ങിയവർ സംസാരിച്ചു.ജീവനക്കാർക്കായി ഭരണഭാഷാ ക്വിസ്സും സംഘടിപ്പിച്ചു. താവക്കര കാമ്പസ് മുതൽ പഴയ ബസ് സ്റ്രാൻഡ് വരെ ഭരണഭാഷാ വാരാചരണറാലിയും നടന്നു. വിവിധ കോളേജുകളും എൻ. എസ്. എസ് യൂണിറ്റുകളും പങ്കെടുത്ത റാലിയിൽ ഫ്ളാഷ് മോബ് ,വിവിധ കലാരൂപങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിരുന്നു. പരീക്ഷാ കൺട്രോളർ ഡോ.കെ.ജിതേഷ്. റാലി ഫ്ളാഗ് ഓഫ് ചെയ്തു.