
പൂതപ്പാറ: അഴീക്കോട് ബ്ലോക്ക് മഹിള കോൺഗ്രസ് കമ്മിറ്റി നടത്തിവരുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഭാഗമായി പാലിയേറ്റീവ് കെയർ ഉപകരണങ്ങളുടെ ഏറ്റുവാങ്ങലും സഹായ ധന വിതരണവും പൂതപ്പാറ സൗത്ത് യു.പി സ്‌കൂളിൽ ഡി.സി സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.ധനസഹായ വിതരണ ഉദ്ഘാടനം ഡി.സി സി ട്രഷറർ കെ.പ്രമോദ് നിർവഹിച്ചു.മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ വ്യക്തികളും സംഘടനകളും സംഭാവനയായി നൽകിയ പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ ഏറ്റുവാങ്ങി. സംസ്ഥാന വൈസ് പ്രസിഡന്റ് രജനീ രമാനന്ദ് ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു .കോൺഗ്രസ് അഴീക്കോട് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ബിജു ഉമ്മർ, ഡി.സി സി നിർവാഹ സമിതി അംഗം ടി.കെ.അജിത് കുമാർ ഉൾപ്പെടെ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു .