നീലേശ്വരം: ശബരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തീർത്ഥംകരയുടെയും ട്രോമ കെയർ കാസർകോടിന്റെയും സംയുക്താഭിമുഖ്യത്തിൽ തീർത്ഥംകര ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ട്രോമ കെയർ പരിശീലനവും വോളണ്ടിയർ കാർഡ് വിതരണവും സംഘടിപ്പിച്ചു. ട്രോമ കെയർ പ്രസിഡന്റ് എം. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ട്രാക്ക് സെക്രട്ടറി വി. വേണുഗോപാൽ, വാർഡ് മെമ്പർ വി.വി ശോഭ, പ്രമോദ് കരുവളം, ശബരി ക്ലബ് പ്രസിഡന്റ് സുമേഷ് കുതിരുമ്മൽ, സെക്രട്ടറി സുരേഷ് വൈറ്റ്ലില്ലി എന്നിവർ സംസാരിച്ചു. ബി.എൽ.എസ്. ട്രെയിനർ ഡോ. എ.കെ വേണുഗോപാലൻ, എം.വി.ഐ പ്രേമരാജൻ, എച്ച്.ആർ.ഡി ട്രെയിനർ കെ.ടി രവികുമാർ എന്നിവർ ക്ലാസുകൾ എടുത്തു. സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് എം.ടി.പി സൈഫുദ്ദീൻ വോളണ്ടിയർ കാർഡ് വിതരണം ചെയ്തു.