കാഞ്ഞങ്ങാട്: ആദിവാസികളെ സംരക്ഷിക്കുന്നതിന് എല്ലാ കാലങ്ങളിലും കൂടെ നിൽക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ രംഗത്തിറങ്ങണമെന്ന് ആദിവാസി ക്ഷേമസമിതി കാസർകോട് ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരുടെ ഉന്നമനത്തിനായി നിരവധി ആനുകൂല്യങ്ങളും പദ്ധതികളും നടപ്പിലാക്കിയ സർക്കാരിനെ യോഗം അഭിനന്ദിച്ചു. മേലാങ്കോട്ട് എ.കെ.ജി മന്ദിരത്തിൽ നടന്ന കൺവെൻഷൻ കെ.എസ്.കെ.ടി.യു സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.കെ രാജൻ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രാജൻ അത്തിക്കോത്ത്, പി. ശാന്ത, ജില്ല ഉപഭാരവാഹികളായ ഇ. ബാബു, കെ.വി പ്രമോദ്, കെ. ബാലകൃഷ്ണൻ, രാധരവി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അശോകൻ കുന്നൂച്ചി സ്വാഗതം പറഞ്ഞു. തിരഞ്ഞെടുപ്പുമായി ഉന്നതികളിൽ പ്രചരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചു.