paint
പെയിന്റ് വെൽഫെയർ അസോസിയേഷൻ (സി.ഐ.ടി.യു) കാസർകോട് ജില്ല കൺവെൻഷൻ പി. മണി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ആരോഗ്യത്തെ ബാധിക്കുന്ന കെമിക്കലുകൾ ഒഴിവാക്കി പ്രകൃതിദത്തമായ പെയിന്റുകൾ ഉത്പാദിപ്പിക്കാൻ കമ്പനികൾ തയ്യാറാകണമെന്ന് ആൾ കേരള പെയിന്റ് വെൽഫെയർ അസോസിയേഷൻ (സി.ഐ.ടി.യു) കാസർകോട് ജില്ല കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൺവെൻഷൻ പള്ളിക്കര ബീച്ച് പാർക്കിൽ സി.ഐ.ടി.യു കാസർകോട് ജില്ലാ പ്രസിഡന്റ് പി. മണി മോഹനൻ ഉദ്ഘാടനം ചെയ്തു. സുധാകരൻ പള്ളിക്കര അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഉദുമ ഏരിയ സെക്രട്ടറി ഇ. മനോജ് കുമാർ, സംസ്ഥാന സെക്രട്ടറി പ്രകാശൻ ചുങ്കത്ത്, സംസ്ഥാന കമ്മിറ്റി അംഗം ബിജോയ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ശശി രാവണീശ്വരം (പ്രസിഡന്റ്), പ്രദീപൻ കാട്ടാമ്പള്ളി (സെക്രട്ടറി), സുധാകരൻ പള്ളിക്കര (ട്രഷറർ), ദിനേശൻ ചന്തേര, സമീർ, സതീശൻ ചെർക്കപ്പാറ (ജോയിന്റ് സെക്രട്ടറിമാർ), മോഹനൻ മടിക്കൈ, കപിൽ പനത്തടി, വി. നാരായണൻ മുക്കുട്ട് (വൈസ് പ്രസിഡന്റുമാർ).