kksp
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂരിൽ സംഘടിപ്പിച്ച ദീർഘകാല രോഗങ്ങൾക്കെതിരെയുള്ള ക്യാമ്പയിൻ പരിശീലനം പരിയാരം മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ എസ്.എം സരിൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: രണ്ടുവർഷം നീളുന്ന സമഗ്ര ആരോഗ്യ ക്യാമ്പയിനുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. സംസ്ഥാനതലത്തിൽ നടക്കുന്ന പരിപാടിയുടെ കണ്ണൂർ ജില്ല പരിശീലനം പരിഷത്ത് ഭവനിൽ നടന്ന പരിയാരം മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. എസ്.എം സരിൻ ഉദ്ഘാടനം ചെയ്തു. ദീർഘകാല രോഗങ്ങളായ ക്യാൻസർ, പ്രമേഹം, രക്തസമ്മർദ്ദം,വൃക്ക രോഗങ്ങൾ, കരൾ രോഗങ്ങൾ എന്നിവയ്‌ക്കെതിരെ ശക്തമായ ബോധവത്കരണ പ്രവർത്തനവും സാർവത്രിക വ്യായാമങ്ങളും
ജീവിത രീതികളും വികസിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്. പരിഷത് ജില്ലാ പ്രസിഡന്റ് പി.വി. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. ഡോ. എൻ.വി. അനുശ്രീ, ഡോ. മുബാറക് സാനി, ജില്ലാ ആരോഗ്യ സമിതി കൺവീനർ കെ.എൻ രവീന്ദ്രനാഥ്, കമലാ സുധാകരൻ, സതീശൻ കസ്തൂരി എന്നിവർ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി ബിജു നെടുവാലൂർ സ്വാഗതവും പി.കെ സുധാകരൻ നന്ദിയും പറഞ്ഞു.