anumodan
അനുമോദനവും പരിശീലനവും എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കണ്ണപുരം: കല്ല്യാശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തിൽ നിന്നും വിവിധ സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾക്ക് നൽകിയ അനുമോദനവും, എൻ.എം.എം.എസ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള പരിശീലനവും എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ അദ്ധ്യക്ഷത വഹിച്ചു. 800ലധികം വിദ്യാർത്ഥികൾ അനുമോദന ചടങ്ങിലും 500ലധികം കുട്ടികൾ എൻ.എം.എം.എസ് പരീക്ഷ പരിശീലനത്തിലും പങ്കെടുത്തു. പരിശീലനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് പഠന സഹായിയും നൽകി.
പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. രതി (കണ്ണപുരം), ടി. നിഷ (ചെറുകുന്ന്), കണ്ണപുരം പഞ്ചായത്ത് അംഗം ഒ. മോഹനൻ,
എസ്.എസ്.കെ ജില്ലാ പ്രൊജക്ട് ഓഫീസർ ഇ.സി വിനോദ് സംസാരിച്ചു. കല്യാശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ സമിതി കൺവീനർ സി.വി സുരേഷ് ബാബു സ്വാഗതം പറഞ്ഞു.