
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ബല്ലത്ത് ആധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിച്ച സ്മാർട്ട് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഇ.ചന്ദ്രശേഖരൻ എം.എൽ.എ നിർവഹിച്ചു. വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.ലത, പി. അഹമ്മദ്അലി,കെ.വി.സരസ്വതി, കെ.അനീശൻ, കെ.പ്രഭാവതി,കൗൺസിലർമാരായ എൻ.ഇന്ദിര,പള്ളിക്കൈ രാധാകൃഷ്ണൻ, രവീന്ദ്രൻ പുതുക്കൈ, ടി.കെ.രവി, ഫൗസിയ ഷെരീഫ്, പി.മോഹനൻ, കാഞ്ഞങ്ങാട് ഐ.സി ഡി.എസ് ഓഫീസർ കെ.ജെ. സായാഹ്ന, സൂപ്പർവൈസർ പി.പി.ഷൈൻ, എ.വിനയൻ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ കെ.വി.സുശീല സ്വാഗതവും അംഗൻവാടി വർക്കർ എം.ഉഷ നന്ദിയും പറഞ്ഞു.ജില്ലാ നിർമ്മിതി കേന്ദ്രമാണ് കെട്ടിടം നിർമ്മിച്ചത്.