pmay

കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ പി.എം.എ.വൈ ഭവന പദ്ധതി പ്രകാരമുള്ള വീടുകൾ താക്കോൽദാനം നടത്തി. അംഗീകൃത ഗ്രന്ഥാലയങ്ങൾക്കുള്ള മൈക്ക് സെറ്റും കസേര വിതരണവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലതയെ ആദരിക്കുന്ന ചടങ്ങ് ഭാഗമായി നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഭവനങ്ങളുടെ താക്കോൽദാനവും മൈക്ക് സെറ്റും കസേര വിതരണവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലതയെ അനുമോദിക്കലും അവർ നിർവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. എം.അബ്ദുൾ റഹിമാൻ പദ്ധതി വിശദീകരണം നടത്തി. വി.ഗീത, എ.ദാമോദരൻ, അഡ്വ.എം.കെ.ബാബുരാജ്, എം.ജി.പുഷ്പ, ലക്ഷ്മി തമ്പാൻ, പുഷ്പ ശ്രീധർ, കെ.വി.രാജേന്ദ്രൻ, ഷാജി എടമുണ്ട എന്നിവർ സംസാരിച്ചു.കെ.വി.ശ്രീലത സ്വാഗതവും വി.വി.ശശി നന്ദിയും പറഞ്ഞു.