echs-clinic

ഇരിട്ടി: വിമുക്ത ഭടൻന്മാരുടേയും അവരുടെ കുടുംബങ്ങളുടേയും ചികിത്സയ്ക്കായി ഇരിട്ടി ഇ.സി എച്ച്.എസ് പോളിക്ലിനിക്കിന് വേണ്ടി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി.നാഷണൽ എക്സസർവ്വീസ്മെൻ കോ.ഓഡിനേഷൻ കമ്മിറ്റിയുടെ ഏറെ കാലത്തെ ശ്രമത്തിനൊടുവിലാണ് ഇരിട്ടി ആസ്ഥാനമാക്കി ക്ലിനിക്ക് അനുവദിച്ചത്. കോളിക്കടവിൽ വാടക കെട്ടിടത്തിൽ 2012ലാണ് ക്ലിനിക്ക് പ്രവർത്തനം തുടങ്ങിയത്. പിന്നീട് ഇരിട്ടിയിലെ വാടകകെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. സംസ്ഥാനസർക്കാർ തലശേരി - വളവുപാറ റോഡരികിൽ ചാവശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപം റവന്യുഭൂമി കെട്ടിടം നിർമ്മാണത്തിനായി അനുവദിച്ച സ്ഥലത്ത് പ്രതിരോധ മന്ത്രാലയം അനുവദിച്ച 1.08 കോടി ഉപയോഗിച്ചാണ് 2000 സ്ക്വയർ ഫീറ്റിൽ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഡോക്ടർമാരുടെ പരിശോധനാ മുറി, ഫാർമസി, ലാബ്, ദന്തരോഗ വിഭാഗം എന്നിവ ഒരുക്കിയിട്ടുണ്ട്. വിശാലമായ പാർക്കിംങ്ങ് സൗകര്യവും ഉണ്ട്.കെട്ടിടം നാളെ വൈകിട്ട് ആർമി കമാൻഡർ ഉദ്ഘാടനം ചെയ്യും