chidgambaram

കണ്ണൂർ: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ജില്ലയ്ക്ക് ഉണ്ടായത് ഇരട്ടി മധുരം.മഞ്ഞുമ്മൽ ബോയ്സ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച സംവിധായകനുള്ള പുരസ്കാരവും പയ്യന്നൂർ അന്നൂർ സ്വദേശിയായ ചിദംബരം നേടി.മറ്റ് ഏഴ് പുരസ്കാരങ്ങൾ കൂടി ഈ ചിത്രം കരസ്ഥമാക്കി.

ചിദംബരത്തിന്റെ ആദ്യചിത്രം 2021ൽ പുറത്തിറങ്ങിയ ജാനേമൻ ആണ്. ഇതിന് ശേഷമാണ് രണ്ടാമത്തെ ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് 2024ൽ പുറത്തിറങ്ങുന്നത്. സംവിധായകനാകുന്നതിന് മുന്നെ അസിസ്റ്രന്റ് ക്യാമറാമാൻ, സംവിധായകൻ എന്ന നിലകളിൽ പ്രവർത്തിച്ചു. നിരവധി സിനിമകളിൽ ശ്രദ്ധേയനായ നടൻ ഗണപതിയാണ് ഏക സഹോദരൻ. തിരുവനന്തപുരം സ്വദേശിയായ സതീഷ് പൊതുവാളാണ് അച്ഛൻ. അച്ഛനും സിനിമ രംഗത്തു സജീവമായിരുന്നു. അച്ഛന്റെ പാത പിന്തുടർന്ന് സിനിമലോകത്തേക്ക് എത്തിയ ചിദംബരത്തിന്റ സ്കൂൾ കോളേജ് പഠനം തിരുവനന്തപുരത്തായിരുന്നു. പയ്യന്നൂർ സ്വദേശിയായ അപർണയാണ് അമ്മ. ചലച്ചിത്ര സീരിയൽ നാടക നടൻ ബാബു അന്നൂർ ഇളയച്ഛനാണ്. ഇപ്പോൾ കുടുംബസമേതം എറണാകുളത്താണ് താമസം.