
തലശ്ശേരി :ചൊക്ലി ഗ്രാമപഞ്ചായത്തിലെ വെറ്ററിനറി ഡിസ്‌പെൻസറി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ നിർവഹിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ ഫണ്ടിൽനിന്നും 55 ലക്ഷവും ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നും 20 ലക്ഷവും ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ഭക്ഷ്യലഭ്യത, ഭക്ഷ്യസുരക്ഷ എന്നിവ ഉറപ്പാക്കുന്ന രീതിയിലുള്ള ചികിത്സ, ലബോറട്ടറി സൗകര്യം, വിജ്ഞാന വ്യാപനം എന്നിവ തടസം കൂടാതെ നിർവഹിക്കുന്നതിനുതകുന്ന രീതിയിലുള്ള കെട്ടിടമാണ് നിർമിച്ചിട്ടുള്ളത്. പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായ ജന്തുജന്യ രോഗങ്ങൾക്കെതിരായ പ്രതിരോധ കുത്തിവെപ്പിനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ.രമ്യ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.നവാസ്, വി.എം.റീത്ത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി അനിഷ,ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.എസ്.അനിൽകുമാർ എന്നിവർ പങ്കെടുത്തു.