co-opp

പയ്യന്നൂർ: ക്ഷേമ പെൻഷൻ നൽകാൻ വേണ്ടി പ്രാഥമിക സംഘങ്ങളിൽ നിന്നും സഹകരണ ബാങ്കുകളിൽ നിന്നും ഉള്ള നിർബന്ധിത പണ പിരിവ് ഒഴിവാക്കണമെന്ന് കേരള കോ ഓപ് എംപ്ലോയീസ് ഫ്രണ്ട് പയ്യന്നൂർ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.

സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിരമിച്ചവർക്കുള്ള യാത്രയയപ്പും എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള അനുമോദനവും സംസ്ഥാന സെക്രട്ടറി എൻ.വി. രഘുനാഥൻ നിർവ്വഹിച്ചു. പ്രസിഡന്റ് കെ.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. അഗീഷ് കാടാച്ചിറ, എ.പി.നാരായണൻ , അഡ്വ.ബ്രിജേഷ് കുമാർ, കെ.ജയരാജൻ, എം.ഉമ്മർ, വി.ബി.കൃഷ്ണകുമാർ, ശശി നരിക്കോട്, രവി പൊന്നുംവയൽ, എം.രാജു, ചന്ദ്രിക സതീഷ്, ടി.ലിപിന , വി.എം.ബീന തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി സുനിൽ ബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ എ.വി.വിനീത് നന്ദിയും പറഞ്ഞു.