march

കാഞ്ഞങ്ങാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെ.എസ്.കെ.എൻ.ടി.സി ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണ്ണയും നടത്തി. മിനി സിവിൽ സ്റ്റേഷന് മുമ്പിൽ നടത്തിയ മാർച്ചും ധർണ്ണയും ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് പി.ജി.ദേവ് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. എം.അസിനാർ പി.വി.ചന്ദ്രശേഖരൻ, പി.ബാലകൃഷ്ണൻ, ടി.വി.ഭാസ്‌ക്കരൻ, പി.രാമകൃഷ്ണൻ , പി.അബ്ദുളള , ടി.വി.രാജീവൻ, ഇ.ടി.രവീന്ദൻ, എം.വി.തമ്പാൻ, കെ.ബാബു എന്നിവർ പ്രസംഗിച്ചു. നഗരത്തിൽ നടന്ന പ്രകടനത്തിന് പി.വി.ബാലകൃഷ്ണൻ, കെ.വി. രമേശൻ, സി.വി.ഭരതൻ സ്‌നേഹവല്ലി ബേക്കൽ എന്നിവർ നേതൃത്വം നൽകി., .