
പഴയങ്ങാടി. മാടായി വടുകുന്ദശിവ ക്ഷേത്ര മഹോത്സവ ഫണ്ട് ശേഖരണം നമ്പ്രാടത്ത് ഭാസ്കരൻ ഉദ്ഘാടനംചെയ്തു. ഉത്സവത്തിന് തയ്യാറാക്കിയ പ്രത്യേക കൗണ്ടർ ഐ.വി.ദിനേശൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡന്റ് സുധീർ വെങ്ങര അദ്ധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ എ.കുഞ്ഞി കൃഷ്ണൻ ആദ്യഫണ്ട് ഏറ്റുവാങ്ങി. ക്ഷേത്ര സമിതി സെക്രട്ടറി ടി.വി.കുഞ്ഞിരാമൻ, ക്ഷേത്രം മാനേജർ കെ.വി.നന്ദനൻ, ദേവസ്വം സ്പെഷ്യൽ ഓഫീസർ സി ശ്രീകുമാർ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ടി.അയ്യപ്പൻ, പഞ്ചായത്ത് അംഗം മോഹനൻ കക്കോപ്രവൻ,കെ.വി.അജിത്ത് കുമാർ, വി.വി.മുരളീകൃഷ്ണൻ, മടപ്പള്ളി പ്രദീപൻ,കൂടചീരെ മധുസൂദനൻ, നമ്പ്രോൻ മാധവൻ നായർ, കണ്ടമ്പേത്ത് ശാരദ എന്നിവർ പ്രസംഗിച്ചു.