stadium

ഇരിട്ടി: നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം ചിലവഴിച്ച് നവീകരിച്ച നടുവനാട് മിനി സ്റ്റേഡിയം ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.സുരേഷ്, കെ.സോയ, പി.കെ.ബൾക്കിസ്, കൗൺസിലർമാരായ വി പുഷ്പ, വി .ശശി, കെ.പി.അജേഷ്, കെ.മുരളിധരൻ, വിവിധ രാഷ്ട്രിയ പ്രതിനിധികളായ കെ.പ്രേംനിവാസൻ ,കെ.വി.പവിത്രൻ, പി.പി.അജേഷ്, കെ.അഷറഫ്, പി.എം അഷറഫ് എന്നിവർ പ്രസംഗിച്ചു.നഗരസഭയുടെ നേതൃത്വത്തിൽ മുത്തപ്പൻ കരിയിൽ സ്റ്റേഡിയനിർമ്മാണത്തിനുള്ള പ്രവർത്തനവും തദ്ദേശ സ്ഥാപനത്തിൽ ഒരു കളിക്കളം എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി ചാവശ്ശേരി ഹയർ സെക്കൻട്രി സ്കുളിൽ ആധുനിക രീതിയിലുള്ള സ്റ്റേഡിയനിർമ്മാണവും ആരംഭിച്ചിട്ടുണ്ട്.നഗരസഭ കേരളോത്സവ വിജയികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നടത്തി.