padmanabhan

കണ്ണൂർ: .പത്മനാഭൻ.ടി, എപിക് നമ്പർ 309, പിതാവ് കൃഷ്ണൻ നായർ, മാതാവ് ദേവകി, ഭാര്യ ഭാർഗ്ഗവി... ജില്ലയിൽ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക പരിഷ്‌കരിക്കുന്ന സ്പെഷൽ ഇൻറൻസീവ് റിവിഷന്റെ ഭാഗമായി ആദ്യ എന്യൂമറേഷൻ ഫോം കഥാകൃത്ത് ടി.പത്മനാഭൻ പൂരിപ്പിച്ചത് ഇങ്ങനെ. ജില്ലാ കളക്ടർ അരുൺ.കെ.വിജയന്റെ നേതൃത്വത്തിൽ പള്ളിക്കുന്നിലെ വസതിയിലെത്തിയാണ് മലയാളത്തിന്റെ പ്രിയകഥാകാരന് എന്യൂമറേഷൻ ഫോം നൽകിയത്.

വോട്ടർ പട്ടിക പുതുക്കുന്ന നടപടികൾ സംബന്ധിച്ച് കളക്ടർ അദ്ദേഹത്തോട് വിശദീകരിച്ചു. നടപടികൾ പൂർത്തിയാക്കി എന്യൂമറേഷൻ ഫോമിന്റെ വ്യക്തിഗത കോപ്പി ടി. പത്മനാഭന് കൈമാറിയ ശേഷമാണ് കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മടങ്ങിയത്.

അസിസ്റ്റന്റ് കളക്ടർ എഹ്‌തെദ മുഫസിർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ.കെ.ബിനി, ഡെപ്യൂട്ടി കലക്ടർ കെ.എസ്. അനീഷ്, ഇലക്ഷൻ വിഭാഗം സൂപ്രണ്ട് സുനിൽകുമാർ, ബൂത്ത് ലെവൽ ഓഫീസർ ശ്രീജിത, പുഴാതി വില്ലേജ് സ്‌പെഷ്യൽ വില്ലജ് ഓഫീസർ എൻ.കെ. സഹദേവൻ, ഫീൽഡ് അസിസ്റ്റന്റ് പി.പി.ഷാജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.ഡ

അന്തിമ വോട്ടർപട്ടിക ഫെബ്രുവരി ഏഴിന്

വീടു വീടാന്തരമുള്ള വിവര ശേഖരണത്തിന്റെ ഭാഗമായി ജില്ലയിൽ എന്യൂമെറേഷൻ ഫോം വിതരണവും ശേഖരണവും ഡിസംബർ നാല് വരെ നടക്കും. കരട് വോട്ടർപട്ടിക ഡിസംബർ ഒൻപതിനു പ്രസിദ്ധീകരിക്കും. ഇതിന്മേലുള്ള ഹിയറിങ്ങും പരിശോധനയും ഡിസംബർ ഒൻപതു മുതൽ ജനുവരി 31 വരെ നടക്കും. അന്തിമ വോട്ടർപ്പട്ടിക ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും.ഇതിന്മേലുള്ള ഹിയറിംഗും പരിശോധനയും ഡിസംബർ ഒൻപതു മുതൽ 2026 ജനുവരി 31 വരെ നടക്കും. അന്തിമ വോട്ടർപ്പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും. അർഹരായ സമ്മതിദായകർ മാത്രം ഉൾപ്പെട്ട സമ്മതിദായകപ്പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായായാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ യജ്ഞം2025 നടത്തുന്നത്.

വോട്ടവകാശം ലഭിച്ചതുമുതൽ ഇന്നേവരെ ഒരു വോട്ടു പോലും പാഴാക്കിയിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പുകളിലും നിയമസഭാ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിലും മുടങ്ങാതെ വോട്ട് ചെയ്യാറുണ്ട്.- ടി. പത്മനാഭൻ