raji
രജി തൂണോളി

പാനൂർ: അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് യു.ഡി ക്ലർക്ക് നിടുമ്പ്രത്തെ കാട്ടിൽപറമ്പത്ത് 'ദേവ് ഘറിൽ' രജി തൂണോളി (54) നിര്യാതയായി. കോയിലോട്ടെ പരേതരായ കെ.കെ കുഞ്ഞമ്പു നായരുടെയും തൂണോളി ജാനകിയമ്മയുടെയും മകളാണ്.
ഭർത്താവ്: കാട്ടിൽ പറമ്പത്ത് പുഷ്പരാജ് (റിട്ട. ജീവനക്കാരൻ, മാഹി ഇലക്ട്രിസിറ്റി). മകൻ: അഖിൽ ദേവ് (പി.ജി വിദ്യാർത്ഥി. നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ്). സഹോദരങ്ങൾ: ബേബി ശോഭന(അഖിൽ ദേവ് ടെക്സ്റ്റയിൽസ് കോയിലോട്), വത്സല, രാജീവൻ (റിട്ട. ഹെഡ് മാസ്റ്റർ, ജി.എൽ.പി.എസ് കൂത്തുപറമ്പ്), പരേതരായ പുഷ്പറാണി, വിജയ ലക്ഷ്മി.