മാഹി: ചൂടിക്കൊട്ട സ്വദേശിയായ ഡോ. നെല്ലിയാട്ട് കുറുന്താടത്ത് ശ്യാമളൻ (80) യു.എസ്.എയിൽ നിര്യാതനായി. മലബാറിലെ തീയ്യർ എന്ന തന്റെ പഠന ഗ്രന്ഥത്തിലൂടെ തീയ്യർ കർക്കിസ്ഥാനിൽ നിന്ന് പലായനം ചെയ്തുവന്നവരാണെന്ന് ഇദ്ദേഹം സമർത്ഥിച്ചിരുന്നു. ഇത് സംബന്ധിച്ച് മാഹിയിലും കണ്ണൂരിലുമടക്കം നിരവധി സ്ഥലങ്ങളിൽ അദ്ദേഹം പ്രബന്ധമവതരിപ്പിച്ചു.
പരേതരായ നെല്ലിയാട്ട് കൃഷ്ണന്റെയും(കണ്ണൂർ), പനങ്ങാട്ടു കുറുന്താടത്ത് മൈഥിലിയുടെയും (മാഹി )മകനാണ്. ഭാര്യ: ഡോ. ജയലക്ഷ്മി (യു.എസ്.എ), മക്കൾ: വീണ ലോഫ്റ്റസ് (യു.എസ്.എ), മനോജ് നൈറ്റ് ശ്യാമളൻ (ഹോളിവുഡ് ഫിലിം പ്രൊഡ്യൂസർ, റൈറ്റർ, ഡയറക്ടർ യു.എസ്.എ). സഹോദരങ്ങൾ: എൻ.സി. വേണുഗോപാൽ (ചെന്നൈ), എൻ.സി ദയ (കോഴിക്കോട്). പരേതരായ എൻ.സി. ഗംഗാധരൻ (ചെന്നൈ), എൻ.സി. സദാനന്ദൻ (സിങ്കപ്പൂർ), എൻ.സി. രവീന്ദ്രൻ(മലേഷ്യ).