
തലശേരി: മാക്കുനി റോഡിൽ നിന്നും പൊന്ന്യംപാലത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള പൊതുവഴി മണ്ണിട്ട് മൂടി തടസപ്പെടുത്താനുള്ള സ്വകാര്യ വ്യക്തിയുടെ നീക്കം നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു.
സ്വന്തം സ്ഥലത്തോടൊപ്പം കൂട്ടിച്ചേർത്ത് വഴി തടസപ്പെടുത്താനുള്ള നീക്കമാണ് നാട്ടുകാർ പ്രതിരോധിച്ചത്. എൽ.പി സ്‌കൂൾ, മദ്രസ, മസ്ജിദ് എന്നിവിടങ്ങളിലേക്ക് പോകുന്ന വഴിയാണിത്. നാട്ടുകാർ ശക്തമായി ഇടപെട്ടതോടെ വഴിയിലെ തടസങ്ങൾ നീക്കാൻ സ്വകാര്യവ്യക്തി തൊഴിലാളികൾക്ക് നിർദേശം നൽകുകയായിരുന്നു. അറുപതു വർഷമായുള്ള പൊതുവഴിയാണിത്.
മുമ്പും ഇതെ വഴി കല്ലുകെട്ടി തടസപ്പെടുത്താൻ ശ്രമം നടന്നിരുന്നു. അന്നും നാട്ടുകാരുടെ പ്രതിരോധത്തെ തുടർന്നാണ് നീക്കം ഉപേക്ഷിച്ചത്. കെ.നൂറുദ്ദീൻ, വി.ടി ഉസ്മാൻ, കെ.കെ.പ്രമോദ്, ടി.ടി.അലി ഹാജി, അൻവർ കുനിയിൽ, ദിറാർ, അസീസ് തുടങ്ങിയവർ നേതൃത്വം നൽകി.