
മാതമംഗലം : എരമം കുറ്റൂർ ഗ്രാമപഞ്ചാത്ത് 2024-25വാർഷിക പദ്ധതിയിലുൾപ്പെടുത്തി പെരുവാമ്പ ഭണ്ഡാരപുരയ്ക്ക് സമീപം തടയണ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഭരണസമിതിയംഗം ടി.തമ്പാൻ ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി.കെ.രാജൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.കെ.കരുണാകരൻ ,വാർഡ് മെമ്പർ പി.പി.വിജയൻ,ആസൂത്രണ സമിതി അംഗം കെ.ബി.ബാലകൃഷ്ണൻ ,പി.ബാലകൃഷ്ണൻ , കെ.ഇസ്മയിൽ , എം.കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് സ്വാഗതവും വാർഡ് മെമ്പർ കെ ലൈല നന്ദിയും പറഞ്ഞു.