
പഴയങ്ങാടി:വ്യാപാരി വ്യവസായി ഏകോപന സമിതി പഴയങ്ങാടി യൂനിറ്റ് വനിതാ വിംഗ് വാർഷിക സമ്മേളനം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് ആസ്യ റഫീക് അദ്ധ്യക്ഷത വഹിച്ചു. ഏകോപന സമിതി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് പി.വി. അബ്ദുള്ള യോഗം ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പരിവർത്തനത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വനിതാ വിംഗ് ജനറൽ സെക്രട്ടറി ദീപിക പ്രമോദ്, ലിഞ്ചു ജയൻ, സഫൂറ നിസാർ, ഫൗസിയ ലിയാഖത്ത്, മഹമൂദ് വാടിക്കൽ എന്നിവർ പ്രസംഗിച്ചു. ആസ്യ റഫീഖ് (പ്രസിഡന്റ്), ഹസീന നിസാർ, സഫുറ നിസാർ (വൈസ് പ്രസിഡന്റുമാർ), ലിഞ്ചു ജയൻ (ജനറൽ സെക്രട്ടറി), ഷംന റഷീദ്, മുഹ്സിന ഷരീഫ്, ഫൗസിയ ലിയാഖത്ത് (സെക്രട്ടറിമാർ), റുക്സാന സലാം (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു