പയ്യന്നൂർ: വാഹന ഷോറൂമിലെ സ്പെയർ പാർട്സ് വിൽപനയിൽ കൃത്രിമം കാണിച്ച് 6,59,951 രൂപ കവർന്നുവെന്ന പരാതിയിൽ കോടതി നിർദേശപ്രകാരം പൊലീസ് കേസെടുത്തു. കെ.വി.ആർ. വെഹിക്കിൾസ് ബജാജ് ഓട്ടോ മൊബൈൽ ഡീലർ കണ്ണൂർ താവക്കര നിർവൃതിയിലെ എൻ.ടി. ജയരാജന്റെ പരാതിയിലാണ് ആന്തൂർ ബക്കളം കാനൂലിലെ പൊയിൽ ഹൗസിൽ സുഗേഷ് ചന്ദ്രോത്തിനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തത്.

പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള പയ്യന്നൂരിലെ സ്ഥാപനത്തിലെ സ്പെയർ പാർട്സ് വിഭാഗം മാനേജരായി പ്രവർത്തിച്ചു വരുന്ന പ്രതി 2022 സപ്തംബർ അഞ്ചു മുതൽ 2024 ജനുവരി 25 വരെയുള്ള കാലയളവിൽ സ്പെയർ പാർട്സുകൾ പുറമെ കൈമാറിയും കൃത്രിമ ബില്ല് തയാറാക്കിയും വിലയിനത്തിൽ വന്ന 6,59,951 രൂപ കമ്പനിയിൽ അടക്കാതെ ധനാപഹരണം നടത്തി വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.