
കണിച്ചാർ : കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ തലശ്ശേരി - ബാവലി അന്തർ സംസ്ഥാനപാതയിൽ 29-ാം മൈൽ വെള്ളച്ചാട്ടത്തിന് സമീപം പഞ്ചായത്ത് നിർമ്മിക്കുന്ന വഴിയോരവിശ്രമ കേന്ദ്രത്തിന്റെയും വെള്ളച്ചാട്ടം സൗന്ദര്യവത്കരണത്തിന്റെയും പ്രവൃത്തി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് വടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം ജീമ്മി അബ്രഹാം സ്വാഗതം പറഞ്ഞു. ഡോ.സിന്ധ്യ ഡാനിയേൽ പദ്ധതി വിശദീകരണം നടത്തി. വഴിയോരവിശ്രമ കേന്ദ്രം പണിയുന്നതിന് 17,50,000 രൂപയും വെള്ളച്ചാട്ടം സൗന്ദര്യവത്കരണത്തിന് 10, 50,000 രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. തലശ്ശേരി - ബാവലി റോഡിലെ യാത്രക്കാർക്ക് ഏറെ അനുഗ്രഹമാകുന്ന നിലയിലാണ് വഴിയോരവിശ്രമ കേന്ദ്രവും, വെള്ളച്ചാട്ടം സൗന്ദര്യവത്കരണവും നടപ്പിലാക്കുന്നത്.