
കാഞ്ഞങ്ങാട് :കാനറ ബാങ്ക് ജ്യുവൽ അപ്രൈസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഹോസ്ദുർഗ് കാർഷിക വികസന ബാങ്ക് ഹാളിൽ എ.കെ.ബി.ഐ.എഫ് ജില്ലാ സെക്രട്ടറി എം.കെ.ആനന്ദ് ഉദ്ഘാടനം ചെയ്തു ഇ.കെ. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. കനറാ ബാങ്ക് കാസർകോട് റീജിയൻ ഡിവിഷണൽ മാനേജർ സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി വി.ജയപ്രകാശൻ, സൊസൈറ്റി സെക്രട്ടറി എം.ജി.മഹാദേവൻ എന്നിവർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. പി.വി. സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി കെ.എൻ.അതിരഥൻ,സംസ്ഥാന നേതാക്കളായ എം.ജി.വിശ്വഭാരതി , എ.എ.രാജേന്ദ്രൻ, മണികണ്ഠൻ, സന്തോഷ് കുമാർ , കണ്ണൂർ ജില്ലാ സെക്രട്ടറി കെ.വി.ജയരാജൻ, തരംഗം കാസർകോട് സെക്രട്ടറി വി.വി.ഹരിശങ്കർ , ടി.അശോകൻ, പി.ചന്ദ്രൻ, കെ.കിഷൻ,കെ.വി.പ്രജീഷ് എന്നിവർ സംസാരിച്ചു.വി.രാജേഷ് സ്വാഗതം പറഞ്ഞു.