sreekrishna-mandiram

കാഞ്ഞങ്ങാട്: ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ഞങ്ങാട് നഗരസഭ 95 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ശ്രീകൃഷ്ണ മന്ദിരം കോൺക്രീറ്റ് റോഡ് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഗതാഗതത്തിന് തുറന്നു കൊടുത്തു. കാഞ്ഞങ്ങാട് പട്ടണത്തിലേക്കും പുതിയ കോട്ടയിലേക്കും വേഗത്തിൽ എത്തിച്ചേരാൻ നിരവധി ആളുകൾ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ കെ.ലത, കെ. അനീശൻ, കെ.പ്രഭാവതി, കെ.വി.സരസ്വതി, കൗൺസിലർമാരായ കുസുമ ഹെഗ്‌ഡെ, പള്ളിക്കൈരാധാകൃഷ്ണൻ, പി.മോഹനൻ, എ.കെ.ലക്ഷ്മി, ടി.വി.സുജിത്ത്കുമാർ, എൻ.ഇന്ദിര ,രവീന്ദ്രൻ പുതുക്കൈ എന്നിവർ സംസാരിച്ചു.കൗൺസിലർ എൻ.അശോക് കുമാർ സ്വാഗതം പറഞ്ഞു. പഴയ റോഡ് വീതി വർദ്ധിപ്പിച്ച് ഇന്റർലോക്ക് ചെയ്തും കൽവർട്ട്, ഡ്രെയിനേജ് എന്നിവ ഒരുക്കിയുമാണ് റോഡ് പുനർനിർമ്മിച്ചത്.