
പയ്യാവൂർ: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച 24 ലക്ഷം രൂപ ചെലവഴിച്ച് നുച്യാട് ഗവ.യുപി സ്‌കൂളിലേക്ക് വാങ്ങിയ സ്‌കൂൾ ബസ് സജീവ് ജോസഫ് എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഷാജി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രധാനാദ്ധ്യാപിക ബി.റഹ്മത്തുന്നിസ ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത്, എസ്.എം.സി ചെയർമാൻ അസീസ് നന്ദാനിശേരി, വൈസ് ചെയർമാൻ ടി.കെ.സുജിത്ത്, മദർ പി.ടി.എ പ്രസിഡന്റ് എം.പി.ആബിദ, വൈസ് പ്രസിഡന്റ് അമ്പിളി സുരാജ്, ബാലൻ അക്കാനിശേരി, എം.അസീസ്, എൻ.കൃഷ്ണൻ, ടി.പി.നൗഫൽ, പി.പ്രഭാകരൻ, ടി.ജെ.സണ്ണി, കെ.വി.മോഹനൻ, മാഹിൻ ഹാജി, കുര്യാക്കോസ് മണിപ്പാടത്ത്, സ്‌കൂൾ സീനിയർ അസിസ്റ്റന്റ് ടി.എം.ബീന, വി.സി.പ്രശാന്തൻ, സ്‌കൂൾ ലീഡർ കെ.എസ്.ആദിദേവ്, പി. ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.