
ഇരിട്ടി:ഇരിട്ടി നഗരസഭയിൽ യുഡിഫ്സീറ്റ് വിഭജനം പൂർത്തിയായി.കോൺഗ്രസ് 19 ,മുസ്ലീംലീഗ് 13 ,ആർ.എസ്.പി ,സി.എം.പി കക്ഷികൾ ഒന്നുവീതം സീറ്റിലും മത്സരിക്കാനാണ് ധാരണ.വട്ടക്കയം,എടക്കാനം, കീഴുർ കുന്ന്, വള്ളിയാട്, നരിക്കുണ്ടം, പയഞ്ചേരി, വികാസ് നഗർ, അത്തിത്തട്ട്, മീത്തലെപുന്നാട്, താവിലാകുറ്റി, പുന്നാട് ഈസ്റ്റ്, പുന്നാട്, ആവിലാട്,നടുവനാട്,വളോര. ആവട്ടി, ചാവാശ്ശേരി ടൌൺ,മണ്ണൊറ പറയാനാട്, എന്നീ വാർഡുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്.
വെളിയമ്പ്ര, കീഴുർ, കൂളി ചെമ്പ്ര,ഇരിട്ടി, പയഞ്ചേരി മുക്ക്, പുറപ്പാറ, ഉളിയിൽ, കൂരൻമുക്ക്, നരയമ്പാറ, നെടിയഞ്ഞിരം, ചാവശ്ശേരി വെസ്റ്റ്, പത്തൊൻപതാം മൈൽ,പെരിയത്തിൽ വാർഡുകളിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളുണ്ടാകും,
സി.എം.പി കട്ടെങ്കണ്ടത്തും ആർ.എസ്.പി ആട്യലത്തും സ്ഥാനാർത്ഥികളെ നിർത്തും.