rin
റിംഗ്ടെന്നീസ്

കുന്ദമംഗലം: 40-ാമത് റിംഗ്ടെന്നീസ് (ടെന്നികൊയ്റ്റ്) സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പ് കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ 7,8,9 തിയതികൾ നടക്കും. 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഷാജി കാരന്തൂർ ഉദ്ഘാടനം ചെയ്തു. മുരളി ബേപ്പൂർ അദ്ധ്യക്ഷത വഹിച്ചു. എ കെ മുഹമ്മദ്‌ അഷ്‌റഫ്‌, കെ പി. അൻഷാദ്, ഇ കോയ, കെ പി.അൻഷാദ്, അഷ്‌റഫ്‌ കുരുവട്ടൂർ,യു പി സാബിറ, പി ഷെഫീഖ് ,ടി എം സജീന്ദ്രൻ, പി മുഹമ്മദ്‌ ഹസൻ എന്നിവർ പ്രസംഗിച്ചു. നിഖിൽരാജ് സ്വാഗതവും യു .പി അനൂജ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എ.കെ മുഹമ്മദ്‌ അഷ്‌റഫ്‌ (ചെയർമാൻ), കെ. പി അൻഷാദ് (ജനറൽ കൺവീനർ), നിഖിൽരാജ് (ഓർഗനൈസിംഗ് സെക്രട്ടറി), യു.പി അനൂജ (ട്രഷറർ).
: