ബേപ്പൂർ: ബി.സി റോഡിൽ നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ സ്ഥാപിച്ച ആരോഗ്യ കേന്ദ്രം (അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ) നാലിന് പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഒരു ഡോക്ടർ, രണ്ട് നഴ്സുമാർ , ഫാർമസിസ്റ്റ് , എന്നിവരുടെ സേവനം ലഭിക്കും. ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് ആറുമണി വരെയാണ് പ്രവർത്തന സമയം. നേരത്തെ വർണം അലക്ക് കമ്പനി പ്രവർത്തിച്ചിരുന്ന ഇരുനില കെട്ടിടം കോർപ്പറേഷൻ 25 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. ബി.സി റോഡിൽ ആരോഗ്യ കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നതോടെ തമ്പി റോഡിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ തിരക്കിന് ഒരു പരിധി വരെ പരിഹാരമാകും.