കായക്കൊടി: ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഇറിഗേഷൻ വകുപ്പ് 65 ലക്ഷം രൂപ ചെലവഴിച്ച് നടത്തുന്ന ജാതിയൂർ ക്ഷേത്ര കുളം നവീകരണ പ്രവൃത്തി ഉദ്ഘാടനം ഇ.കെ വിജയൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷിജിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം.കെ അബ്ദുൽ ലത്തിഫ് സ്വാഗതം പറഞ്ഞു. മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ശ്രീജിത്ത് റിപ്പോർട്ട് അവതരിച്ചു ഗ്രാമപഞ്ചായത്ത് അംഗം കെ.പി ബിജു, കൊട്ടിയൂർ ദേവസ്വം ചെയർമാൻ നാരായണൻ നായർ, വത്സരാജൻ.കെ , കെ.സി കുഞ്ഞബ്ദു, ഇ.കെ പോക്കർ , ഗിരീഷ് കെ , യു .വി കുമാരൻ, രാമചന്ദ്രൻ, ഹരീഷ് എന്നിവർ പ്രസംഗിച്ചു.