പയ്യോളി: സർദാർ വല്ലഭായി പട്ടേലിന്റെ 150-ാമത് ജന്മദിനാചരണത്തിന്റെ ഭാഗമായി പയ്യോളി പൊലീസ്, പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, സ്റ്റുഡന്റ് പൊലീസ് കാഡറ്റ് എന്നിവർ സംയുക്തമായി ലഹരി വിരുദ്ധ കൂട്ടയോട്ടവും ട്രാഫിക് ബോധവത്കരണവും നടത്തി. കീഴൂർ പൂവെടി തറയ്ക്ക് സമീപം പയ്യോളി പൊലീസ് ഇൻസ്പെക്ടർ പി ജിതേഷ് ഫ്ലാഗ് ഓഫ് ചെയ്തു. എസ്.ഐ പി ഷമീർ അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ കെ.കെ സുദർശന കുമാർ ട്രാഫിക് ബോധവത്കരണ ക്ലാസ് നയിച്ചു. രജീഷ് ചെമ്മേരി, എം വി ബിജീഷ്, കെ പി സുബിൻ, ഒ സൂര്യ, വി പി ബ്രിജേഷ്, ടി പി ഷീബ എന്നിവർ നേതൃത്വം നൽകി.