രാമനാട്ടുകര: ശബരിമലയിലെ സ്വർണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രാമനാട്ടുകര മണ്ഡലം കമ്മി റ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ നടത്തി. ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. വി.പി ശ്രീപത്മനാഭൻ ഉദ്ഘാടനം ചെയ്തു . രാമനാട്ടുകര മണ്ഡലം പ്രസിഡന്റ് രാജേഷ് പൊന്നാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സിറ്റി ജില്ലാ സെക്രട്ടറി ശശിധരൻ നാരങ്ങയിൽ മുഖ്യപ്രഭാഷണം നടത്തി. സിറ്റി കർഷക മോർച്ച പ്രസിഡന്റ് കൃഷ്ണൻ പുഴക്കൽ , മണ്ഡലം ജനറൽ സെക്രട്ടറി സത്യവതി, വി. മോഹനൻ, പി.കെ പരമേശ്വരൻ, ചന്ദ്രൻ ചെറുകാട്ട്, സി.പ്രേമാനന്ദൻ, സി.സുധിഷ് , പി.അരുൺ രാജ്, ഡൽജിത്ത് അണ്ടിപ്പറ്റ്, കെ. ഉഷ, രഞ്ജിതപ്രകാശൻ, സിന്ധു ദിലീഷ് ,ടി ഗിരീഷ്, എം. വരുൺ, പ്രശാന്തൻ നല്ലൂർ, സി സുരേന്ദ്രൻ, പനക്കൽ ഗംഗാധരൻ, പി.ആനന്ദവല്ലി എന്നിവർ നേതൃത്വം നൽകി.