ബാലുശ്ശേരി: ശബരിമലയിലും ബാലുശ്ശേരി കോട്ടയിലും മറ്റ് ദേവസ്വം ക്ഷേത്രങ്ങളിലും ഇടത് സർക്കാർ നടത്തുന്ന സ്വർണക്കൊള്ളയ്ക്കെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ, മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സത്യലക്ഷ്മി, റൂറൽ ജില്ലാ പ്രസിഡന്റ് ബിന്ദു പ്രഭാകരൻ, ലില്ലി മോഹൻ, സുനിത വാസു, ശോഭാ രാജൻ, ബിന്ദു ചാലിൽ , ഷൈമ പാച്ചുക്കുട്ടി, ഷൈമ വിനോദ്, വി.പി ഗിരിജ, ടി.കെ റീന, സീമ തട്ടഞ്ചേരി, ബിജിഷ സി പി ,ബീന കാട്ടുപറമ്പത്ത്, ഷൈനി ജോഷി, ശ്രീവല്ലി ഗണേശ് , ബിലിഷ രമേശ്, വിമല കുമാരി, ബേബി വേലായുധൻ, കൃഷ്ണവേണി, ഹീര , നിഷ രാജു, പ്രസി കാരയാട്ട്, സുദക്ഷിണ, തുടങ്ങിയവർ നേതൃത്വം നൽകി.