കോഴിക്കോട്: സിറ്റി ഉപജില്ലാ കലോത്സവം നാളെ മുതൽ 6 വരെ നടക്കും. 4 ന് രാവിലെ ഒമ്പത് മണിക്ക് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്യും. സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലാണ് പ്രധാനവേദി ക്രമീകരിച്ചിട്ടുള്ളത്. പരപ്പിൽ എം.എം.വി.എച്ച്.എസ്.എസ് സ്‌കൂൾ, സെന്റ് ആഞ്ചലാസ് എ.യു.പി സ്‌കൂൾ, സെന്റ് ആന്റണീസ് എ.യു.പി സ്‌കൂൾ, ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്‌കൂൾ, ബി.ഇ.എം ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ തുടങ്ങിയ സ്‌കൂളുകളും കലോത്സവത്തിന് വേദിയാവും. 329 ഇനങ്ങളിലായി 6,000 ത്തിലധികം മത്സരാർത്ഥികൾ മാറ്റുരയ്ക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 3 ന് നടക്കുന്ന സ്റ്റേജിതര മത്സരങ്ങളിൽ 23 ഇനങ്ങളിലായി 1,000 മത്സരാർത്ഥികൾ പങ്കെടുക്കും. പരപ്പിൽ എം.എം.വി.എച്ച്.എസ്.എസ് സ്‌കൂളിലാണ് സ്റ്റേജിതര മത്സരങ്ങൾ നടക്കുക. വാർത്താസമ്മേളനത്തിൽ എസ്.കെ അബൂബക്കർ, ഷാജി ആന്റണി, കെ.വി മൃദുല, ഐ.കെ ഫൈസൽ, അബ്ദുൾ റാസിക്ക് പി, സുധീർ എം, ഫൈസൽ ടി.കെ. വി.പി മനോജ്, മൂസ്സക്കുട്ടി പി.പി എന്നിവർ പങ്കെടുത്തു.